2012 നവംബർ 8, വ്യാഴാഴ്‌ച

കണ്ണ്

                       






                                     ആര് എന്ന   ആഴത്തിലേക്ക് നോക്കുമ്പോഴാണ്
                                     ഞാന്‍ എന്ന ആഴമില്ലായ്മ നിന്റെ കണ്ണില്‍ കാണുന്നത്
                                      നിശ്ശബ്ദതകളത്രയും അതില്‍ തട്ടി തിരിച്ചുവരുന്നത്...

2012 നവംബർ 2, വെള്ളിയാഴ്‌ച

മരം പെയ്യുന്നത്






                    രോ മരവും ഓരോ ആകാശത്തെ വളര്‍ത്തുന്നുണ്ട്
                               ഇളം നീല ക്യാന്‍വാസില്‍ ഒരു പച്ച വര
                               വേരിലൂടെ മണ്ണിലേക്ക് ആഴ്ത്തിക്കൊണ്ട് .
                               ഓരോ മഴയിലൂടെയും അത്രമാത്രം പ്രണയിച്ചു കൊണ്ട്
                               പുണര്‍ന്നു കൊണ്ട് ,പ്രവഹിച്ചു കൊണ്ട് ....